പുൽവാമയിൽ പൊലിഞ്ഞ വസന്തം !
ചോരയും ഗന്ധകവും മതവും മണക്കുന്ന അക്ഷരങ്ങൾ ഒരു കൂട്ടായ്മയ്ക്കായ് കേണു . രാത്രിയുടെ അന്ത്യയാമത്തിൽ ഞാൻ പുൽവാമയെയോർത്തു . മഞ്ഞ് വീണ് നനഞ്ഞലോഹക്കൂമ്പാരത്തിൽ കത്തിയെരിഞ്ഞ സീറ്റുകളിൽ കിനാവുകളിൽ അമ്മയെയോർത്ത പ്രണയിനിയെ ചുംബിച്ച കുഞ്ഞുങ്ങളെ തലോടിയ ശരീരങ്ങൾ എഴുന്നേറ്റിരിക്കുന്നതായി കണ്ടു . അവർ ചർച്ചയിലായിരുന്നു. രാജ്യ രാജ്യാന്തര പ്രശ്നങ്ങൾ കൈവിട്ടവർ കുടുംബാംഗങ്ങളുടെ പേർ മന്ത്രിക്കുന്നുണ്ടായിരുന്നു . " ഉമേ ... സുമിതേ... എന്നൊക്കെ അവ്യക്ത നാമങ്ങൾ കേട്ടു .. ഉറക്കത്തിലെഴുന്നേറ്റ ഒരു സ്ത്രീ ശബ്ദവും "ഓ ...." വസന്തം ഓരോ നാടുകൾ തേടി പോകുകയാണ് . ഔദ്യേഗിക ചടങ്ങുകൾ കഴിഞ്ഞ് ഞാനും നീയും മാത്രമാവുന്ന സമയത്ത് ഞാനെന്റെ രാജ്യസ്നേഹം പ്രകടിപ്പിക്കും ... വസന്തം വേനൽച്ചെടികളെ തേടിപ്പോവുകയാണ് . തളിർക്കാൻ !! തളിർപ്പിക്കാൻ !!