മൃതി താളങ്ങൾ

 

ഒരു ശ്വാസമതിൻ മീതെ 

പിടഞ്ഞുണരുന്നതെന്തുണ്ട് വേറെ !

ഒരു മിടിപ്പതിൻ മീതെ

ഖ്യാതിയെന്തിനുണ്ട് വേറെ !


നിലയ്ക്കും ശ്വാസമതിൻ മിടിപ്പും

ചിരിയ്ക്കും കരച്ചിലിനുമിടയിൽ

കുതിച്ചു പായും ജീവൻ്റെ പിടച്ചിൽ,

വലയ്ക്കും ജീവിത പെരുങ്കളിയാട്ടങ്ങൾ .


മൃഗതൃഷ്ണയിൽ മുങ്ങിമരിയ്ക്കും

മൃദുലമാമനുജൻ്റെ ജീവിതാശകൾ

പെരുകുമതിൻ മതിഭ്രമാവസ്ഥകൾ

ജനിമൃതിതന്നിലെ തിരയിളക്കങ്ങൾ .


ഒരു ശ്വാസമതിൽ പിടയുന്നുണ്ടൊരു

സൂര്യനതിലുരുകുന്നുണ്ടൊരു  ജീവൻ

തടയാനാവാതെന്തിനോ വൃഥാ

കരങ്ങളുയർത്തി ചടുല ഭാവങ്ങൾ 


പറയാതെ പോയ വാക്കുകൾ പാകിയ

വിത്തെറിഞ്ഞീ ഭൂമിയെയുണർത്തണം 

വളർന്നു കയറണമതിൻ ചില്ലകളതിൽ

പടർത്തണം സഹജാവബോധങ്ങൾ.

Comments

Popular posts from this blog

ഈ എം എസ്

മാറിമറിഞ്ഞ്

കടൽ പറയുന്നത്