മാറിമറിഞ്ഞ്
ഭൂമിയിലിരുട്ടില്ല
വെളിച്ചമാണെങ്ങും
അന്ധരാണെല്ലാരും
കൈകോർത്തേയ്ക്കുക
ഒരു സ്പർശത്തി-
ലറിയുകെല്ലാം സഖേ..
ഏതിരുളും വെളിച്ചമാവു-
മെന്നത് സാങ്കൽപ്പികം
കണ്ണടയ്ക്കുമ്പോൾ
ഉള്ളിലാണിരുള്
കൺ തുറക്കുമ്പോഴല്ലോ
നിഷ്കൃഷ്ടമാം കണി വെട്ടം
അന്ധത വെടിഞ്ഞേക്കുക
ദീപങ്ങളണഞ്ഞൊരിരുൾ വരും
മറന്നേക്കുക...
നിയതമാം തുടുവെളിച്ചം
പുലർവെട്ടം പടരും
അത് നുകരാനിനി
മിഴി പൂട്ടാതിരിയ്ക്കാം ...
Comments
Post a Comment