നിഴൽ
നിന്നോട്
ഞാനൊരിയ്ക്കലും
പറഞ്ഞിട്ടില്ലാത്ത
കാര്യമുണ്ട് ..
എന്നെപ്പറ്റി !
നീ മാത്രമൊരു
വിഷയമായപ്പോൾ
ഇല്ലാതായ ഞാൻ.
ഞാൻ
നിന്നിലേക്ക്
വീണു കിടക്കുന്ന
നിലാവ് .
എന്നിട്ടുമെന്തേ
നിൻ്റെ നിഴലിന്
എൻ്റെ ച്ഛായ !
എല്ലാ നിഴലുമൊരുപോലെന്ന്
രാവ്!
ഒരു കുലുങ്ങിച്ചിരിയായി
നീലരാവ് !
തണുത്ത കാറ്റായി ..
നിലാവിൻ ചിരിയായി .
ഒരു രാവിന് ശേഷം
പ്രഭാതക്കുളിരാണ്
ചെവിയിൽ
മൊഴിഞ്ഞത് .
നീയാണ് സർവ്വവും
സൽകർമ്മവും !
ഒരു നിഴലായ് വീണു കിടന്നു
ഞാനും മൊഴിഞ്ഞു .
നീയാണ് സർവ്വവും
സൽകർമ്മവും ....
Comments
Post a Comment