ലയം
ഒരു പാട്ട് കേൾക്കുമ്പോൾ
അത് മൂളി നോക്കുമ്പോൾ
ഒരു രാഗമെന്നിൽ പിടയ്ക്കും.
അവികല്പമാമൊരു ചിന്തയാൽ
നിറനിലാക്കാലമൊന്നോർക്കും
നിലവിട്ടുയർന്നതന്നോർക്കും
പദസഞ്ചയത്തിൻ്റെ അനുപല്ലവി -
ക്കുള്ളിലൊരു ഭ്രൂണമായി തുടിയ്ക്കും
പ്രളയ പ്രപഞ്ചത്തിലുറങ്ങും
നിറസാധകത്തിൻ്റെ ചരണപ്പെരുക്ക -
ത്തിലതു ജീവവായുമായ് മാറും
ധ്യാനസ്സമാധി വിട്ടുണരും.
ഒരു തുണ്ടു പല്ലവിതന്നാഴക്കടലിൽ
നിന്നൊരു കുഞ്ഞു മൽസ്യമായുയരും
പുതുചക്രവാളം തേടിയൊഴുകും...
ഒരു പാട്ട് കേൾക്കുമ്പോൾ
അത് പാടി പിന്നെയും
പ്രളയ സമാധിയിലമരും
പ്രളയ സമാധിയിലമരും ..
Comments
Post a Comment