മനസ്സിനേറ്റത് ...

 


കനത്ത ഭാരം പേറിച്ച

തീവ്രസങ്കടങ്ങൾ .

തുഴയില്ലാതെ 

അലകളിലാടിയുലയും

കൊതുമ്പുവള്ളം ..


കൂർത്ത മുനയേറ്റ് പിടഞ്ഞ്

ചോരയൊലിപ്പിച്ചൊളിപ്പിച്ച

വാക്ക്ശരങ്ങൾ ..

കണ്ണീർ നനച്ചുണക്കാൻ

വൃഥാ ശ്രമം .

പാടുകളൊരിക്കലും മായാതെ ...


അളിഞ്ഞതെന്തോ ചീറ്റിത്തെറിപ്പിച്ച്

പുച്ഛരസഭാവങ്ങൾ .

പുറംതിരിഞ്ഞ് നടക്കുന്നയെൻ

ഭാവനാരസ സമ്മിശ്രം ..


കൈനീട്ടി തൊടുന്ന

സ്നേഹലാളനങ്ങൾ .

പാതിയടഞ്ഞ മിഴികളുമായ്

ചുണ്ടിൽ വിറയലായ്

പ്രേമഭാവം ...


ഹൃദയം 

അലയടിച്ചുയർന്ന് 

തീരത്തിലേയ്ക്ക് 

പതിയെ അടുക്കുന്ന

കുഞ്ഞു തിരമാലയായങ്ങനെ ....

Comments

Popular posts from this blog

ഈ എം എസ്

മാറിമറിഞ്ഞ്

കടൽ പറയുന്നത്