ചന്ദ്രായനം
പകലിന്റെ സുവർണ്ണ പ്രഭയിൽ
വിവർണ്ണനായി ചരിയ്ക്കുമ്പോൾ
വരാനിരിയ്ക്കുന്ന
നീലരാവുകളെയോർക്കും ഞാൻ .
രാവിനെന്ത് ഭംഗിയെന്നൊരു കവി
ചൊല്ലുമ്പോഴും
അതെന്നെ ചേർത്തെന്നറിയുന്നു .
ഇളകുന്ന നിഴലുകൾ .
ചന്ദനചാർത്തിലമർന്ന
നിഗൂഢതകളുടെ
മേലാപ്പുകളിഞ്ഞ
പ്രൌഢഗഭീരതയിൽ
ചിലങ്കകൾ ചിതറിയ ദൈന്യത്തിൽ
കളിയരഞ്ഞാണങ്ങളഴിഞ്ഞ
അഭൗമ സൗന്ദര്യത്തിൽ നിന്ന്
എന്നിലേയ്ക്കൊഴുകിയെത്തുന്ന
ഗദ്ഗദലാവ ..
ഏതോരു യാമത്തിൽ
കുളിരലകളിളക്കി
വിയർപ്പാറ്റി
രാവൊതുങ്ങി മാറുമ്പോൾ
ഞാൻ പ്രഭകെട്ട് വിവശനാവുമ്പോൾ
അർത്ഥമയക്കത്തിന്റെ
സുഖലഹരിയിൽ
നിങ്ങളെയൊന്നു കൂടി പുൽകി
യാത്രയാവുന്നു .
നിങ്ങളുടെ
പകൽ യാഥാർത്ഥ്യങ്ങളുടെ
മേളപെരുക്കങ്ങളും
പകൽപ്പൂരങ്ങളും
അനുഭവിച്ചറിയുമ്പോൾ
എന്റെ നിലാശോഭയെ
നിങ്ങൾ മറക്കും ...
ഞാനപ്പോഴും
നിങ്ങൾക്കാണുന്ന
വെള്ളിവെളിച്ചത്തിൽ
ഒരാകാശത്തോണിയിലങ്ങിനെ
സഞ്ചാരദൂരങ്ങൾ
പിന്നിടുകയാവും .....
Comments
Post a Comment