ഗന്ധമാപിനികൾ

 

അങ്ങിനെയിരിക്കെയാണ്

അയാൾ പോയെന്ന് കേൾക്കുന്നതും,

ചെവിയിൽ കൂടെ 

ഒരായിരം കിളികൾ

ഒന്നിച്ച് പറന്നിറങ്ങിയതും .


വക്രിച്ച മുഖം കാട്ടിയാണിന്നലെ

പതിവുപോലെയയാൾ മടങ്ങിയത് .

കിടപ്പിലും മുഖഭാവമത് തന്നെ

കൂടാതെ ഇടംകണ്ണിറുക്കിയാ പുഞ്ചിരിയും .

ഓർത്തതെന്താവുമയാൾ

പോകും നേരം .


തെക്കെപ്പറമ്പിലെ 

ഉന്നമരത്തിൽ കുടിയേറിയ

കടവാവലുകളെയോടിക്കാൻ

വേരോടെ മരം പിഴുതെറിഞ്ഞ് മാറ്റി

നിശ്വസിക്കവേയാണ് ഞങ്ങൾ കണ്ടതും

വക്രിച്ച മുഖം കാണിച്ചതും .

മരണം കൊണ്ട് വരുന്ന പക്ഷികളാണിവ 

എന്ന പിറുപിറുക്കലും 

തിരിഞ്ഞു നടക്കലും ..


ശവദാഹം കഴിഞ്ഞ് മടങ്ങവേ

ഉന്നമരം വീണയിടത്തതേ

ഉന്നമരം.

മരത്തിൽ നിറയെ കറുത്ത കായ്കൾ .

കിർ.....

പൊടുന്നനവെ ഉന്നക്കായകൾ

പൊട്ടിച്ചിതറി.

മൃദുലമാം പഞ്ഞികൾ

മേലാസകലം പൊതിഞ്ഞു .

പഞ്ഞികൾക്ക് അവന്റെ മണമുണ്ടായിരുന്നു .

അവന്റെയതേ വിയർപ്പുഗന്ധം ..

Comments

Popular posts from this blog

ഈ എം എസ്

മാറിമറിഞ്ഞ്

കടൽ പറയുന്നത്