വവ്വാലുകൾ

 

തലകീഴായ് തൂക്കം.

രാക്കാറ്റേറ്റ്

രാപ്പൂഗന്ധമേറ്റ്

ഇരുൾ നിലങ്ങളിലൂടെ.


സഞ്ചാര വേഗങ്ങളുടെ

തുഴച്ചിൽ ദൂരങ്ങൾ .

ജീവിതപ്പെരുമയുടെ

തട്ടിൻപുറ സംഗമങ്ങൾ.


രാത്രീഞ്ചരന്മാരുടെ 

കേളീ വിലാസങ്ങളുടെ

ദൃക്‌സാക്ഷികൾ.


ഗന്ധർവ്വയാമങ്ങൾ തുറക്കുന്ന

നിശാ ജാലകങ്ങൾ.

നിലാവീഥിയിലൂടെ

സുവർണ്ണമയൂരമായ്

ഗന്ധർവ്വൻ .


അകത്തളങ്ങളിൽ നിന്ന്

പുറത്ത് വരുന്ന

സുലക്ഷണമാർ

നിദ്രാടന സുഖത്തിൽ

സർവ്വ സുഗന്ധിയായി

പൂത്തുലയുന്നു .


അന്ത്യയാമ നേരങ്ങളിൽ

മടക്കത്തിന്റെ

നേർത്ത വിഷാദച്ഛവിയുമായ്

നിർവൃതിയോടെ ഗന്ധർവ്വമാർ .


ഒരു പകലിന്റെ

ഒരു സത്യത്തിന്റെ

കടന്നുവരവിൽ

കള്ളങ്ങളുടെ

പെരും കലവറകളിൽ

ഞാനിന്നും

ഒരു തലകീഴ്തൂങ്ങി നിൽപ്പുകാരൻ..

Comments

Popular posts from this blog

ഈ എം എസ്

മാറിമറിഞ്ഞ്

കടൽ പറയുന്നത്