മൊഴി
അരുതരുത് പുരുഷാ!
നിൻ നാമമെത്ര മോഹിതം !
പ്രിയതരമാമതിൻ ലാളനം
മൃദുചുംബനങ്ങളാലെത്ര -
ലാസ്യഭാവമായവതരിച്ചു!
അതുമിനി വെറുതെയോ!
അത് നിനക്കായെതെന്നോ !
ലജ്ജിതയാവുന്നു ഞാൻ..
ഒരുണ്മതൻ ഭാവമായി
പിടഞ്ഞുലഞ്ഞുണർന്ന്
മഹാതമസ്സിൽ നിന്നൊ-
രുൽക്കയായി പിറന്നവൾ
അരുതരുത് പുരുഷാ!
നിൻ നാമമെത്ര മോഹിതം !
പ്രിയതരമാമതിൻ ലാളനം
മൃദുചുംബനങ്ങളാലെത്ര -
ലാസ്യഭാവമായവതരിച്ചു!
അതുമിനി വെറുതെയോ!
അത് നിനക്കായെതെന്നോ !
ലജ്ജിതയാവുന്നു ഞാൻ..
ഒരുണ്മതൻ ഭാവമായി
പിടഞ്ഞുലഞ്ഞുണർന്ന്
മഹാതമസ്സിൽ നിന്നൊ-
രുൽക്കയായി പിറന്നവൾ
Comments
Post a Comment