ശേഷം
ഇരുന്നിരുന്നെന്നെ
മറന്നു പോകുന്നു .
ചികഞ്ഞെടുക്കാ-
നൊന്നു നടക്കും .
ഒരു മിന്നൽപ്പിണർ
ഒരുഗ്രസ്ഫോടനം.
ഏകാന്തമാം
വഴിത്താര
ഇരിപ്പിലെന്നെ
മനനം ചെയ്യുന്നു
എന്തൊരഴുക്ക്
കൈ കഴുകി
വെളുക്കുന്നു മനസ്സും
എന്നെ തിരക്കാനൊട്ടു
നേരമില്ലാക്കാലത്ത്
മന്മഥനെന്ന് നിനച്ചു .
ഇന്നെന്നെ മാത്രം
കാണും നേരത്തറിവൂ
ലഹരി തൻ കന്മദം .
തിരിച്ചു പോക്കുണ്ടാവും
കാലമതെഴുതും നിശ്ചയം
നിശ്ചയിക്കണമിനിയു-
മെങ്ങിനെ ജീവിക്കണമെന്ന് ..
Comments
Post a Comment