കൊയ്ത്തുകാലം

 പറഞ്ഞതെല്ലാം 

പതിരല്ലെന്നറിക നീ

നീ വിതച്ചതെല്ലാം 

മുളച്ചുപൊങ്ങുന്നു

വിളഞ്ഞതെല്ലാം

മൊഴി മുത്തെന്നറിക നീ .


പകർന്നതെല്ലാം

പകുത്തെടുത്തോർ

ഞങ്ങളതിന്റെ 

രുചിഭേദമറിഞ്ഞോർ .


വിറ്റു തിന്നോർ

ഞങ്ങളീ ഭൂമിയെ

കാടിനെ ,വായുവിനെ

പ്രപഞ്ചത്തെയൊക്കെയും.

തിന്നുന്മത്തരായോർ 

ഞങ്ങളിന്ന് നിന്നെയറിവീല ..


കാടിൻ ,പുഴതൻ

വിളി കേൾക്കുന്നു ദൂരെ

ദുഷിച്ച വായു വലിച്ചു കേറ്റി

നിന്നെ തെറി പറഞ്ഞുന്മത്തരാവുന്നു .


ഒരു കല്ലെടുക്കുന്നു

നിൻ നെറ്റിമേലെറിയുന്നു .

ഇറ്റി വീഴുന്നു ചോരയല്ലത്

കാട്ടരുവിയാണ് ,പച്ചമണ്ണിൻ

ഗന്ധമതേതോ കാട്ടു-

പൂക്കൾ തൻ ഗന്ധമോ ?

Comments

Popular posts from this blog

ഈ എം എസ്

മാറിമറിഞ്ഞ്

കടൽ പറയുന്നത്