എഴുത്തുമോഹം
കവിതയെഴുതുമ്പോൾ
കനലായിത്തോന്നും ചുറ്റും.
ജ്വാലയില്ലാ മുഴുത്ത കനൽ .
കാറ്റൊന്നൂതുമ്പോൾ
ചാരംമൂടാ കനൽ .
പഴുത്തയക്ഷരങ്ങൾ
പതം വരുത്തിയമർത്തി
കൈവെള്ളയിൽ .
ഒരു കവിതാശയത്തിനിണങ്ങു
മക്ഷരങ്ങൾ കോർക്കും ക്ഷണം .
ചേരുംപടി ചേർത്തുവെച്ച്
പടിഞാറൻ കാറ്റിലുണങ്ങാൻ വെപ്പ് ..
ഉപ്പ് കൂട്ടിനുണയുന്ന
നിരൂപക വക്രദൃഷ്ടികൾ
കൊഴുപ്പു തുപ്പൽ തൂറ്റുമെങ്കിലും ..
പതം വരുത്തണം
ക്രമം തെറ്റാതടുക്കണം .
ആയിരം സൂര്യവെളിച്ചമൊലിയ്ക്കു
മൊരു വജ്രഹാരമാവണമത് .
Comments
Post a Comment