മടങ്ങിപ്പോയ എഴുത്തുകൾ
എഴുത്തുകൾ
അതിൻ്റെ പൂർവ്വസ്ഥിതിയിലേക്ക്
മടങ്ങാനൊരുങ്ങുന്നത്
ഇന്നാണ് ശ്രദ്ധയിൽപ്പെട്ടത് .
ലാളനകൾ കിട്ടാതായപ്പോൾ
പ്രണയം
കടലാസിൽനിന്നൂർന്നിറങ്ങിപ്പോയി
കരുണ പറഞ്ഞതാണേറ്റം സങ്കടം.
മേക്കപ്പിടിവിച്ച്
കാഴ്ചവസ്തുവാക്കുന്നോ
എന്നും പറഞ്ഞൊരിറങ്ങിപ്പോക്ക് ..
അക്ഷരങ്ങളായിച്ചിതറിയവർ
പൂർവ്വസ്ഥിതി പ്രാപിക്കുന്നത്
വൈഷമ്യത്തോടെ നോക്കി ഞാൻ .
കടലാസിലൊരു ബഹളം
കേട്ടാണ് തിരിഞ്ഞു നോക്കിയത് .
വാശിയും ,ക്രൌര്യവും കൂടി
അവശേഷിച്ച
വാക്കുകളിൽ അമ്മാനമാടുന്നു .
ആകെ കോലം കെട്ട എഴുത്തിലെ
ചില്ലക്ഷരങ്ങളും
അവശേഷിച്ച അക്ഷരങ്ങളും
ഗതികിട്ടാതുഴലുന്നത്
നോക്കി നിൽക്കേണ്ടി വന്നുവെനിക്ക്...
Comments
Post a Comment