സുഗതകുമാരിക്ക്
അമ്മേ... പറഞ്ഞു വെച്ചതെത്ര നീ,
പറയാനൊരുങ്ങിയിനിയെന്തിനീ
പാഴ് വാക്കെന്നോതി മൂകയായോൾ
നിൻ മൊഴികളോരോന്നുമിന്നമ്മേ
വെളിപാടിൻ ഘോരമഴയായ് ,അലറും
ജലപാതമായ് ,ഇടിഞ്ഞുതാഴും മലകളായ്...
ഏറെപ്പറഞ്ഞേറെക്കരഞ്ഞിരന്നെങ്കിലും
ഏറെ നടന്നൂരുകൾമേരുക്കളിരുൾക്കാടുകൾ
താണ്ടി ഭൂവിൻ താളമറിഞ്ഞെത്തി
യസുരനൃത്തം നിർത്തുകെന്നോതി,
കെഞ്ചി, കരഞ്ഞു പറഞ്ഞോതിയപ്പോൾ
പരിഹസിച്ചാർത്തോർ ഞങ്ങൾ..
ഇന്ന് ഞങ്ങളറിയുന്നു നിൻ വാക്കിൻ പുണ്യം
കവേ ,വൈകിയെങ്കിലും മാപ്പിരക്കുന്നു ..
ഒടുവിലാ മലയിടിഞ്ഞുതാഴും മുൻപൊ-
ന്നു കൂടിയോർത്തൂ ,കാത്തു വെച്ചീലൊന്നു -
മെൻ വരും തലമുറയ്ക്കായൊന്നുമീ മണ്ണ് പോലുമെന്നമ്മേ ...
Comments
Post a Comment