യാത്ര

 മൂന്നാറിലേയ്ക്കുള്ള ബസ്സ്

കടന്നു പോയതിന് ശേഷമാണ് 

ക്യാൻസർ സെന്ററിലേക്കുള്ള

ബസ്സ് കടന്നു പോയത് .


മെയ് മാസം

വാകപ്പൂക്കൾ 

കുലകുലയായി

പൂത്തലഞ്ഞങ്ങിനെ.

പത്തോളം വാകമരങ്ങൾ .

പൂമരം ബസ്റ്റോപ്പിന് ചുറ്റും


ചുവപ്പാർന്ന റോഡ് .

ചുവപ്പരഞ്ഞ്

കറുപ്പിനോടലിയുന്നു .


മറന്നു പോവുന്നു .

ബസ്സുകൾ ...

അതെ..

മൂന്നാർ ബസ്സ് .

എന്തിനോ ...

സ്റ്റോപ്പില്ലാത്തയിവിടെ

ഒന്ന് പതിയെയാക്കി ..

വിടർന്ന മലരുകൾ

പൊടുന്നനെ കൂമ്പും പോലെ

മുഖ കമലങ്ങൾ .

ഒരു കാറ്റൂതി മറയും പോലെ

ബസ്സ് നീങ്ങി .

മുഖ കമലങ്ങൾ വിടർന്നു .

ബസ്സിലൊരു സൂര്യനുദിച്ചു .

തലയാട്ടിച്ചിരിച്ചവർ നീങ്ങി..


പൊടുന്നെനെയൊരു

KSRTC ബസ്സ് വന്നു നിന്നു.

ക്യാൻസർ സെന്ററിലേക്ക് .

മൂകരായി നിന്ന

മൂന്ന് പേർ 

സാവധാനം

കയറിപ്പോയി .

കരുവാളിച്ച

അൻപതോളം മുഖങ്ങൾ .

ചിരിയില്ല .

ചിരി മാറുമ്പോൾ

കൂർക്കും മുഖം പോലെ 

ശാന്തനിരാസം .


ഇനി വരുന്ന ബസ്സുകളെ 

ശ്രദ്ധിക്കേണ്ട .

ഇതിനിടയിലോടുന്നവയാണവ.


ഞാനെന്റെ ജോലി തുടരട്ടെ 

വലംകാൽ ചെരുപ്പേ 

തുന്നിയുള്ളു .

ഇടം കാൽ തുന്നൽ 

ശരിയാക്കണം .

വരുമിപ്പോഴവർ .

ഇടം കാൽ ചെരുപ്പുകളെല്ലാം

ശരിയാക്കണം ..


കാൽവെച്ച് 

ശരിയെന്ന് ചൊല്ലുമ്പോൾ

എനിക്കൊരന്നമായി .


ദൂരെയപ്പോഴും

മൂന്നാർ ബസ്സ്

കുതിച്ചോടുന്നു .


അടുത്തെത്തിയെന്ന

ഏതോ ഒരു ഭാവത്തിൽ

ക്യാൻസർ സെന്ററിലെ

ബസ്സിലെ

ആൾക്കാരിറങ്ങുന്നു

Comments

Popular posts from this blog

ഈ എം എസ്

മാറിമറിഞ്ഞ്

കടൽ പറയുന്നത്