പറ്റിപ്പ്

  


ആദർശത്തിൽ

കഴമ്പില്ല .

അത് പ്രയോഗിക്കുമ്പോൾ

പതിരില്ല .

ദുരാഗ്രഹങ്ങൾ

ചുമടുചുമടായി വന്ന്

അടയിരിക്കുമ്പോൾ

കാക്കക്കൂട്ടിൽ വിരിഞ്ഞ

കുയിലുകളായത് പിറക്കുന്നു .

അറിയാതെ പോറ്റി വളർത്തപ്പെടുന്നു .

കാക്കകളുടെ

ആഹാരവും പറ്റി

കുയിലുകളായി തന്നവ വളരുന്നു .

വിത്തിട്ടവന്

ജാള്യമില്ല .

മറ്റു കാക്കക്കൂടുകൾ തേടിപ്പിടിക്കാലൊ .

കരുതലോടെ 

വളർത്തിയിട്ടും

കാക്കയ്ക്കൊടുവിൽ

കല്ലേറ് .

കുയിലിന്

ആസ്ഥാന പട്ടവും .

Comments

Popular posts from this blog

ഈ എം എസ്

മാറിമറിഞ്ഞ്

കടൽ പറയുന്നത്