എഴുത്തുകാർ ഞെട്ടുമ്പോൾ
ഇന്നലെയെഴുതി
ചേർത്തതാണൊരു വരി
മനസ്സൊന്നിരമ്പിയാർത്തപ്പോഴത്
മാഞ്ഞു പോയി .
വാക്കുകൾ
മുട്ടിയുരുമ്മിത്തിരക്കുന്നു .
പുനർജന്മമെന്നവരാർക്കുന്നു .
നിനക്കെന്ത് മടിയെന്ന്
പരിഭവം .
ആരെ ഭയക്കുന്നെന്ന്
ചേതന
വാക്കുകളായുധമല്ലേയെന്നസംഖ്യം
വിളികൾ
വാക്കുകൾ വഴി
വെട്ടുന്നോരെന്നൊരശരീരി
താഴ്മയാണഭ്യുന്നതിയെങ്കിലും
താഴരുതേ നിൻ
തൂലികയെന്നൊരു
മർമ്മരം
ഇനി ഉറങ്ങണ്ടെന്നൊരു
കാറ്റിൻ സ്പർശം
നിൻ നില തുടരൂ
തുടരൂയെന്നാരൊ
വീണ്ടും വീണ്ടും വീണ്ടും...
Comments
Post a Comment