കവിത രചിച്ച ജീവിതം

 


ഒരു കവിതയിൽ നീയുണരുമ്പോൾ

മന്ദസ്മിതമായ് ഞാനരികേ ..


ചില വരികളിൽ നീ വിതുമ്പുമ്പോൾ

സാന്ത്വനമായ് തൊട്ടു ഞാൻ.


ഒന്നിൽ നീ ജ്വലിച്ചപ്പോൾ

രാമഴയായ്, മൌനമായ്

പെയ്തു നിറഞ്ഞു ഞാൻ.


ആരുമില്ലരികത്തെന്ന് നീ

ഭയന്നപ്പോൾ 

ഒരു ഭടനെപ്പോലെ 

നിശ്ചയദാർഡ്യത്തോടെ .


പ്രണയമെന്തെന്ന് നീ

മൊഴിഞ്ഞപ്പോൾ

പൂങ്കാറ്റായ്  തഴുകി ഞാൻ .


ഒടുക്കം ...

കാവ്യവും ജീവിതവും

കൂടിക്കുഴഞ്ഞപ്പോൾ 

ഒരു പിൻവിളിക്ക് കാതോർത്ത്

പടിയിറങ്ങിയവൻ ..

Comments

Popular posts from this blog

ഈ എം എസ്

മാറിമറിഞ്ഞ്

കടൽ പറയുന്നത്