നീ കേൾക്കാനായ് ..

 


കേൾവിക്കപ്പുറത്തെവിടെയോ അല്ല .

ഇപ്പുറം തന്നെ .

ഒരു സാന്ത്വന വിളി.

ഒരു കൈഞൊടി.

വിളി കേട്ടെന്ന

കൺ ചലനങ്ങൾ !

ഒന്നുമില്ല !


ഓരോ വിളിയും

ശൂന്യാകാശത്തിലേയ്ക്ക്

എടുത്തെറിയപ്പെടുന്നത് !

പ്രതിദ്ധ്വനിയായി

എന്നിലേക്ക് തന്നെ

തിരിച്ചു വരുന്നത് !

കേൾക്കാത്ത ശബ്ദങ്ങൾ

വെറും നിർവികാര വാക്കുകളായി

വായുവിലലയുന്നു .


വാക്കുകൾക്ക്

വിളികൾക്ക്

ഒരു പുനർജനിക്കാലം

വരുമായിരിക്കും .

അന്ന് ശുദ്ധസംഗീതം പോലെയൊ

വെളിപാട് പോലെയോ

അത് നിന്നിലേയ്ക്ക് 

കുടിയേറിയേക്കാം .

സ്നേഹാമൃതമായി

അത് നിന്നെ

സർവാംഗം

സുഖിപ്പിക്കണേയെന്നാശ ..

Comments

Popular posts from this blog

ഈ എം എസ്

മാറിമറിഞ്ഞ്

കടൽ പറയുന്നത്