ശീപോതി ജന്മങ്ങൾ

 

പെയ്തു തീർന്ന മിഥുനമൊഴിയുന്നു 

അഴുക്കുകളൊന്നിച്ചൊതുങ്ങി മാറുന്നു.

കരിമേഘങ്ങളകലെയുരുണ്ടുകൂടുമ്പോൾ

ഒരു കർക്കിടകമുണർന്നു തുടങ്ങുന്നു....

പുറത്തല്ലഴുക്കെന്നറിയുന്നടിഞ്ഞു കൂടുന്നു 

ഉള്ളിലുരുക്കുപോലെന്തോ വിങ്ങുന്നു .

ശീപോതി വിളക്കുതെളിയാതെ 

കറുത്തിഴുകുന്നു ,കൊഴുത്ത പ്രതലത്തിൽ .

കലിയനിരുന്നാർക്കുന്നു പടുമരച്ചോട്ടിൽ 

ചേട്ടാഭഗവതി മുടിയഴിച്ചലറുന്നു ..


ഇരുണ്ട മച്ചിൽ വിളക്കുതെളിയാതിരുളിൽ 

ശീപോതി കരയുന്നിറ്റു ദാഹനീരിനായ് ...

Comments

Popular posts from this blog

ഈ എം എസ്

മാറിമറിഞ്ഞ്

കടൽ പറയുന്നത്