വെറുതെയൊരു സ്വപ്നം

 

പരാജിതരെ

അടക്കിയ

സമതലത്തിൽ

നിൽക്കുന്നു .

പൂവിടുന്ന

എല്ലാ ചെടികളും

വിരിഞ്ഞു നിൽക്കുന്ന

പൂന്തോട്ടം .

മാലാഖമാർ

പൂത്തോട്ടം

നനയ്ക്കുന്നു 

പൂന്തോട്ടത്തിൽ

നടുക്കൊരു

കുഴൽ

ആകാശത്തേയ്ക്ക്

നീരാവി ചീറ്റുന്ന

വായു

മണ്ണിന്നടിത്തട്ടിൽ നിന്നും

മുകളിലോട്ട് .

നിശ്വാസവായുവിന്റെ

ഗന്ധം ..

പരാജിതരുടെ ഗന്ധം ....


ഞെട്ടിയുണർന്നപ്പോൾ

ചുറ്റിനുമതേ ഗന്ധം

കൂടെ

പൂക്കളുടെ സുഗന്ധവും

Comments

Popular posts from this blog

ഈ എം എസ്

മാറിമറിഞ്ഞ്

കടൽ പറയുന്നത്