ഹത്യ
പുലർച്ചെ പൂമുഖവാതിൽ
തുറന്ന നേരം കണ്ടതാണിതൾ
കൊഴിഞ്ഞ പോലൊരു ചിറക് ,
തൂവെള്ളയിൽ കറുപ്പാം വരയിട്ട
മൃദലമാം ശലഭച്ചിറക് ...
സ്വയം ഹത്യയോ
ഇരുളിൽ നടന്ന
കടന്നാക്രമണമോ !
പൂമ്പൊടി പോലൊരു
മഞ്ഞത്തരിമണികൾ
പൂണ്ടുകിടക്കും തളിരിളം മേനി .
കർമ്മമൊന്നു പാതിവഴിയിൽ
തകർന്നനാഥമായ് ...
Comments
Post a Comment