കളവ്

  


എൻ്റെ കരുതലുകളിലേക്കായിരുന്നാദ്യം .

തീക്കട്ടയിൽ ഉറുമ്പരിച്ചു .

പിന്നീട് മിഴിയടയാത്ത 

ശ്രദ്ധാ നേരങ്ങളിലും

ഞാനറിയാതെ  ..


ഒരിക്കൽ കണ്ടു പിടിക്കുമെന്ന്

ഉറക്കത്തെ പോലും

നുള്ളിയകറ്റിക്കൊണ്ട്...

എന്നിട്ടും രാവിൻ്റെ

അന്ത്യയാമത്തിൽ..!!


ശബ്ദങ്ങളില്ലാതെ

നിഴലനക്കങ്ങളില്ലാതെ

കൃത്യതയുടെ

കർമ്മമണ്ഡലങ്ങൾ ..


ഒടുവിൽ 

ക്രമത്തിൽ

കളവ് ചെയ്യപ്പെടാനായി 

കാത്തിരിക്കുന്ന

ഒരു നിധിയായി

ഞാൻ മാറിയപ്പോൾ

അഞ്ച് വർഷത്തേക്ക്

പ്രതിജ്ഞ ചൊല്ലി

അധികാരത്തിലേറിയിരുന്നവർ !!!


ഗിരീഷ് വർമ്മ ബാലുശ്ശേരി

9605802067

Comments

Popular posts from this blog

ഈ എം എസ്

മാറിമറിഞ്ഞ്

കടൽ പറയുന്നത്