ചുരുക്കെഴുത്തുകൾ
സ്വപ്നങ്ങൾ ചുരണ്ടുമ്പോൾ
ചില ചുരുക്കെഴുത്തുകൾ
അടർന്നു വീഴും .
പ്രവർത്തിയിലേക്കതിനെ
ഉണർത്തിയെടുക്കാനൊ
ഒരുക്കിയെടുക്കാനൊ
ആവാത്തത് !
അശുഭകരമായ ചിന്തകളെ
ശുഭപര്യവസായി ആക്കുമെങ്കിലും
പ്രവർത്തി മൂല്ല്യത്തിന്റെ
കണക്കെടുപ്പിൽ
വിലപ്പെട്ടതെന്ന്
രേഖപ്പെടുത്തപ്പെട്ടേക്കുമെങ്കിലും..
രേഖപ്പെടുത്തപ്പെട്ട
കരച്ചിലാണത്.
സ്മൃതിനാശത്തിന്റെ
വരമ്പതിരുകൾ വരെ
അത് ജ്വലിച്ചു നിൽക്കും .
ബുദ്ധിപരമായ
നീക്കങ്ങളിലൂടെ
അതൊരു
സമരപാതയിലെത്തപ്പെടും .
ചുരുക്കം ചിലരിലെ
ചുരുക്കെഴുത്തുകൾ .
ആത്മീയതയും
ദൌതികതയും
തോളോട് തോൾ ചേർന്ന്
ജീവിതങ്ങളെ നയിക്കും ..
അത്യപൂർവ്വമെങ്കിലും ...
വാഴ്ത്തപ്പെടുന്ന
അത്തരം ചുരുക്കെഴുത്തുകൾ
സ്വപ്നങ്ങളിൽ നിന്നുർന്നിറങ്ങിയ
പ്രതിഭാസങ്ങളാണ് ...
ബഹുഭൂരിപക്ഷം
ചുരുക്കെഴുത്തുകളുമെന്നാൽ
ആരും കാണാത്തിടത്തെയെഴുത്തായും
ചുരണ്ടിയാൽ
പൊടിഞ്ഞു വീഴുന്ന
മോഹാന്ധതകൾ മാത്രമായി
അവശേഷിക്കയും ചെയ്യുന്നു ...
Comments
Post a Comment