വിലാപം
എന്നെയിറുക്കില്ലിക്കുറി
യതറിയാമെങ്കിലും പൂക്കുന്നു
ഞാനതെൻ കർമ്മം ..
പൂക്കാതിരിക്കാനാവില്ലതെൻ നിയോഗം ,
വളർത്തി നീയെന്നെയരുമയോടെ പോറ്റി
നീരേകി ,വളമേകി ,
പൂക്കുമോയിക്കുറി ഒരു മൃദു സ്വനം കേട്ടാൻ
പൂത്തേക്കാമെന്ന് നിനച്ചിലകൾ കൊഴിച്ച് ,തളിരണിഞ്ഞ് ,മഞ്ഞപ്പൂവാട ചുറ്റിയൊരുങ്ങി ഞാൻ
ഒരു കണ്ണീർ തുള്ളിയിൽ പൊള്ളി ഞാനിന്നലെ
തന്വംഗിയവൾ മൃദുമൊഴിയാൾ വിതുമ്പുന്നു .
പൂക്കേണ്ടതില്ല നീ ,കൺ പൊത്തി കാണിക്കുവാനവനെത്തില്ലിക്കുറി.
മഹാമാരി വിഴുങ്ങുന്നു സർവ്വവും ,മനമുരുകുന്നു രാജവൃക്ഷമേ..
വിതുമ്പുന്നതിപ്പോഴെൻ മനമോ ?
പൂത്തതെന്തിനെന്നാദ്യമൊരു പൂ കലമ്പി .
ചെവി പൊത്തി ഞാൻ കുഞ്ഞുങ്ങൾ തൻ കരച്ചിലേറുന്നു
വൃഥാവിലായി കർമ്മം
വിലാപഭൂമിയായി ചുറ്റും
പൊഴിയാം വെറുതെയിനി
കർമ്മമതായേക്കാം
നിയോഗമതായേക്കാം ...
വെറുതെ പൊഴിയാൻ !!
Comments
Post a Comment