ജലം
പിറവിയ്ക്കും
പുന:സമാഗമത്തിനും
സമാധിയ്ക്കും ..
നനവിന്റെ
തൂവൽസ്പർശം.
ശ്വാസമുൾക്കൊള്ളുന്നതും
ശ്വാസങ്ങളൊന്നാവുന്നതും
കുമിളകളായി
ശ്വാസം നിലയ്ക്കുന്നതും
സർവ്വവ്യാപിയായി
അനക്കമറ്റ
നിന്നിലേയ്ക്ക്
ജലസമാധിയ്ക്കായ്
പൂക്കൾ കുമിഞ്ഞുകൂടിയ
നിന്റെ നീലച്ചുഴിയിലൂടെ
എന്റെ സമാധി ...
നീർക്കുമിളകളുടെ
നിർവികാരച്ചിലമ്പലിൽ
അവസാന ശ്വാസത്തിന്റെ
ജലമർമ്മരങ്ങൾ ...
Comments
Post a Comment