ഉറക്കം നഷ്ടപ്പെട്ടവർ
ഉറങ്ങാതുഴലുമ്പോൾ
അരികിലെത്തുന്നു
ഒരജ്ഞാത വിളി
ഞരക്കങ്ങൾ
പിടച്ചിലുകളിലെ
ദീർഘനിശ്വാസം .
എന്നെയുറക്കുമോ
ഒന്ന് തലോടുമോയെന്ന്
ദീനത.
ആരിതെന്നോർക്കുമ്പോൾ
എവിടെ നിന്നെന്നുഴലുമ്പോൾ !!
ദൂരെ ദൂരെ നിന്നേതോ
ദീനദീനമാം സ്വരങ്ങൾ
ഒരുറക്കത്തിലും തീരാത്ത
അലിയാത്ത
കൽമഷങ്ങളോടെ
ഞാനുറങ്ങാതിരിക്കുന്നു ...
Comments
Post a Comment