ഉണ്ടാക്കുന്ന ചരിത്രങ്ങൾ നമുക്കൊരു ചരിത്രമെഴുതാം . വിശ്വാസത്തിന് ഉൾക്കരുത്താവുന്നത് സ്വന്തക്കാർക്ക് മാത്രമായുള്ളത് പൊതുവേ എന്ന് തോന്നിക്കുന്നത് . വീരചരിതമായി തോന്നിപ്പിക്കാത്തത് . വരയിൽ വർണ്ണം ചേർത്ത് പൊലിപ്പിച്ചെന്നറിയാത്തത് . ഒരു കള്ളച്ചുഴിയുണ്ടാക്കി സത്യത്തെയടിത്തട്ടിലേക്ക് വലിച്ച് താഴ്ത്തിയിട്ട് ബോധാവബോധങ്ങൾക്കിടയിലേയ്ക്ക് ഒരു ചൂണ്ടലിട്ട് കൊടുക്കാം . അന്വേഷികളെയും ,ചിന്തകരേയും ഉൾക്കടലിലേക്കയയ്ക്കാം ... പറഞ്ഞ് പറഞ്ഞ് പഠിപ്പിച്ച് പഠിപ്പിച്ച് ചൊല്ലി ചൊല്ലി നമ്മുടെ ഗീതകങ്ങൾ തലമുറകളിലേയ്ക്ക് പ്രയാണം ചെയ്യട്ടെ . ഇന്നെലെകളെയും നാളെകളെയും വരെ ഇന്നത്തെ വാക്ധോരണികളാൽ പ്രബുദ്ധതയിലേക്ക് എന്ന് നാമകരണം ചെയ്യട്ടെ ... നാളത്തെ സിദ്ധാന്തങ്ങൾ മൃതിയടഞ്ഞ സത്യത്തിന്റെ മുകളിലെ ഒരിക്കലും തുറക്കാത്ത പൂട്ടുകളെന്ന് ചരിതങ്ങളിലെ ആരും വായിക്കാത്തൊരേട് ...

 ഉണ്ടാക്കുന്ന ചരിത്രങ്ങൾ 


നമുക്കൊരു ചരിത്രമെഴുതാം .

വിശ്വാസത്തിന് ഉൾക്കരുത്താവുന്നത്

സ്വന്തക്കാർക്ക് മാത്രമായുള്ളത് 

പൊതുവേ എന്ന് തോന്നിക്കുന്നത് .

വീരചരിതമായി തോന്നിപ്പിക്കാത്തത് .

വരയിൽ വർണ്ണം ചേർത്ത് 

പൊലിപ്പിച്ചെന്നറിയാത്തത് .

ഒരു കള്ളച്ചുഴിയുണ്ടാക്കി

സത്യത്തെയടിത്തട്ടിലേക്ക്

വലിച്ച് താഴ്ത്തിയിട്ട് 

ബോധാവബോധങ്ങൾക്കിടയിലേയ്ക്ക്

ഒരു ചൂണ്ടലിട്ട് കൊടുക്കാം .

അന്വേഷികളെയും ,ചിന്തകരേയും

ഉൾക്കടലിലേക്കയയ്ക്കാം ...


പറഞ്ഞ് പറഞ്ഞ്

പഠിപ്പിച്ച് പഠിപ്പിച്ച്

ചൊല്ലി ചൊല്ലി

നമ്മുടെ ഗീതകങ്ങൾ

തലമുറകളിലേയ്ക്ക്

പ്രയാണം ചെയ്യട്ടെ .

ഇന്നെലെകളെയും 

നാളെകളെയും വരെ

ഇന്നത്തെ 

വാക്ധോരണികളാൽ

പ്രബുദ്ധതയിലേക്ക് 

എന്ന് നാമകരണം ചെയ്യട്ടെ ...


നാളത്തെ സിദ്ധാന്തങ്ങൾ

മൃതിയടഞ്ഞ

സത്യത്തിന്റെ മുകളിലെ

ഒരിക്കലും തുറക്കാത്ത

പൂട്ടുകളെന്ന്

ചരിതങ്ങളിലെ 

ആരും വായിക്കാത്തൊരേട് ...

Comments

Popular posts from this blog

ഈ എം എസ്

മാറിമറിഞ്ഞ്

കടൽ പറയുന്നത്