സ്വപ്നാടനം

 


ഉഷ്ണസഞ്ചാരത്തിന്റെ

പാതി മയക്കത്തിന്റെ

തളരുമിടങ്ങളിൽ നിന്നും

കുതിർന്ന നിലങ്ങളിൽ നിന്നും

മഴത്തുമ്പിയുദയംപോലെ

നിദ്രാടനങ്ങൾ  ...


കിഴക്കൻ കാറ്റിന്റെ

രോമാഞ്ചസ്പർശങ്ങൾ .

ഇടയ്ക്കൊരാവേശ പുൽകൽ .

സാക്ഷവലിച്ചു തുറന്ന്

നിലാവിനോടമരുമുണർച്ചകൾ .

സ്വപ്നാടനങ്ങളിൽ

നീഹാരപ്പുതപ്പുകളേറ്റി

യക്ഷി കന്യകകൾ .

ചുണ്ടിൻ ചുവപ്പ് .

പാലപ്പൂ മണമില്ലേ 

വെറ്റിലയില്ലേ

ചുണ്ണാമ്പില്ലേ .

മിന്നൽക്കൊടി പോലെ

പെൺകൊടി .

ദു:സ്വപ്നങ്ങളുടെ

പാലമരക്കേറ്റം .

നിലാച്ചുണ്ണാമ്പ് തേച്ച

പനയോലക്കീറുകൾ .

വിയർപ്പു നദിയിൽ

നീരാട്ടും തുടിയും ...


സ്വപ്നങ്ങൾക്കൊടുവിൽ

വെൺമയാർന്ന

എല്ലിൻ തുണ്ടുകളായി

സ്വപ്നാവശേഷിപ്പുകൾ ....

Comments

Popular posts from this blog

ഈ എം എസ്

മാറിമറിഞ്ഞ്

കടൽ പറയുന്നത്