വിപണനം
ചൂണ്ടക്കാരനും
വലയെറിയുന്നവനും
കർമ്മത്തിലൊരേ
പാതയിൽ .
ചൂണ്ടയിൽ കൊരുത്ത
മാംസത്തുണ്ട്
ചതി ,പ്രലോഭനം
തുടങ്ങിയ
തന്ത്രങ്ങളിൽ
ആഴങ്ങളിൽ
തൂങ്ങിയാടുമ്പോൾ
കൊതിയിൽ
ഉമിനീർ ഗ്രന്ഥികളലിയുമ്പോൾ
കണ്ണടഞ്ഞ് പോകുന്ന
ജാഗ്രത ..
ഉൽസാഹത്തിമിർപ്പിൻ്റെ
മൂർദ്ധന്യാവസ്ഥയിലാണ്
വീശിയെറിഞ്ഞ
വലയ്ക്കുള്ളിലാവുന്നത് .
ഒരു കുടുംബത്തെ
ഒരു വംശത്തെ മുഴുവൻ
ഇല്ലാതാക്കുന്നത് .
അവസാനത്തെ
ശ്വാസത്തിലും
തമ്മിലിഴുകിച്ചേർന്ന്...
ഒരു ചൂണ്ടക്കാരനും
വലയെറിയുന്നവനും
തമ്മിലെന്ത് !
ഒരേ കർമ്മ വീഥിയിൽ !
ജാഗ്രതയ്ക്കൊട്ടും
കുറവില്ല .
ചതിയുടെ കാര്യത്തിൽ
വിശാലമായ അന്തരം !
ചൂണ്ടലിലും
വലയിലും
പിടയുന്ന
മരണങ്ങൾക്ക്
വ്യത്യാസമില്ലേ !!
Comments
Post a Comment