ഒരു വിളി
ഉറക്കത്തിലൊരു വിളി കേട്ടുണർന്നു .
പരിചിത സ്വരമതിനൊരു യാചനാഭാവം
ഒരു വിറയൽ, വിതുമ്പിയ ശബ്ദം .
ഓട്ടുപാത്രത്തിൽ ചിലമ്പൽ പോലൊരു
പഴക്കത്തിന്നലയൊലികൾ ...
പിടഞ്ഞുണർന്നേൻ ,ചെവിയോർത്തേൻ
നിശബ്ദം ഭൂമിയുറങ്ങുന്നു ശാന്തം .
പൂമുഖവാതിൽ തുറന്നു ,തൂവെളിച്ചം
പിൻനിലാവൊ ,തെരുവിളക്കോ !
കാതോർത്തു ,ഒരു വിളി കേട്ടുവോ !
തണുത്ത കാറ്റിന്നല, ഒരവ്യക്തഗന്ധം !
ഗന്ധമത് ചോരയുടെ ഗന്ധം !
ഞെട്ടിയൊന്നുകൂടിയുണർന്നു
മതിഭ്രമമകന്നെങ്കിലുമതേ വിളി
തന്നിലതേ യാചന ,വിറയൽ
അതിരൂക്ഷമഴുകിയ ഗന്ധം !
തണുവാമിളം കാറ്റും ,വിളറും
വെളിച്ചവും ,രാവിന്നന്ത്യയാമവും
ഏകയായൊരു കിളിയുടെ മൂളലും
പിന്നിലുപേക്ഷിച്ചുറങ്ങുന്നു വീണ്ടും
അകം തെളിഞ്ഞക്ഷമനായ് വീണ്ടു-
മൊരുറക്കത്തിനായൊരുങ്ങി ഞാൻ
Comments
Post a Comment