ബലി

 

ചെറൂളയും എള്ളും ചേർത്തൊരുരുള

ച്ചോറ് ...

ജനിമൃതികൾക്കിടയിലെ

ഹ്രസ്വ യാത്രകളിൽ

കൊഴിഞ്ഞു വീണുപോയ

മോഹാന്ധതയ്ക്ക് ...

വിറയാർന്ന ചുണ്ടുകളിലൂടെ

ഉതിർന്നു വീണ

വികാരവായ്പുകളിലെ

കരിഞ്ഞു പോയ

മൊഴിയിതളുകൾക്ക്

ഒരിറ്റ് കണ്ണീരാൽ

തർപ്പണം ...


തഥാസ്തു..

Comments

Popular posts from this blog

ഈ എം എസ്

മാറിമറിഞ്ഞ്

കടൽ പറയുന്നത്