പുൽവാമയിൽ പൊലിഞ്ഞ വസന്തം !

 

ചോരയും ഗന്ധകവും മതവും 

മണക്കുന്ന അക്ഷരങ്ങൾ

ഒരു കൂട്ടായ്മയ്ക്കായ് കേണു .


രാത്രിയുടെ അന്ത്യയാമത്തിൽ

ഞാൻ പുൽവാമയെയോർത്തു .


മഞ്ഞ് വീണ് നനഞ്ഞലോഹക്കൂമ്പാരത്തിൽ

കത്തിയെരിഞ്ഞ സീറ്റുകളിൽ

കിനാവുകളിൽ

അമ്മയെയോർത്ത

പ്രണയിനിയെ ചുംബിച്ച

കുഞ്ഞുങ്ങളെ തലോടിയ

ശരീരങ്ങൾ എഴുന്നേറ്റിരിക്കുന്നതായി കണ്ടു .


അവർ ചർച്ചയിലായിരുന്നു.

രാജ്യ രാജ്യാന്തര പ്രശ്നങ്ങൾ

കൈവിട്ടവർ 

കുടുംബാംഗങ്ങളുടെ പേർ

മന്ത്രിക്കുന്നുണ്ടായിരുന്നു .

" ഉമേ ...

സുമിതേ...

എന്നൊക്കെ അവ്യക്ത നാമങ്ങൾ കേട്ടു ..


ഉറക്കത്തിലെഴുന്നേറ്റ

ഒരു സ്ത്രീ ശബ്ദവും

"ഓ ...."


വസന്തം 

ഓരോ നാടുകൾ തേടി പോകുകയാണ് .


ഔദ്യേഗിക ചടങ്ങുകൾ കഴിഞ്ഞ്

ഞാനും നീയും 

മാത്രമാവുന്ന സമയത്ത്

ഞാനെന്റെ രാജ്യസ്നേഹം 

പ്രകടിപ്പിക്കും ...


വസന്തം 

വേനൽച്ചെടികളെ

തേടിപ്പോവുകയാണ് .


തളിർക്കാൻ !!

തളിർപ്പിക്കാൻ !!

Comments

Popular posts from this blog

ഈ എം എസ്

മാറിമറിഞ്ഞ്

കടൽ പറയുന്നത്