കുടിയിറക്കങ്ങൾ

 


വേരറ്റ് പോകുന്നത് .

ബന്ധങ്ങളല്ല.

സ്വപ്നങ്ങളും

അവകാശങ്ങളും .


മറ്റാരൊ

കെട്ടിയുയർത്തിയ

അവകാശങ്ങൾക്ക് മേൽ

ആർത്തലച്ചു വീഴുന്നത്.

രക്ഷ ..... രക്ഷ .....


മുങ്ങിത്താഴ്ന്നു പോയ

യാനങ്ങൾ ..

ഒടുങ്ങാത്ത യാത്രകൾ .

കടൽ തീരത്തടിഞ്ഞ

കുഞ്ഞിന്റെ ശരീരം...


മഹാപഥത്തിലേക്കുള്ള

ഒടുങ്ങാത്ത യാത്രകൾ !!!!

Comments

Popular posts from this blog

ഈ എം എസ്

മാറിമറിഞ്ഞ്

കടൽ പറയുന്നത്