ചിത്രംവര
നെഞ്ചിനുള്ളിലായിരുന്നു
നീ ചിത്രം വരച്ചത് .
ഗർഭപാത്രത്തിൻ്റെ
അരികുകളിൽ
നിൻ്റെ ആദ്യ പരീക്ഷണം .
എൻ്റെ ശരീരവടിവുകളിലേക്ക്
നിനക്ക്
പ്രവേശനമില്ലായിരുന്നു .
എൻ്റെ തലച്ചോറിൽ
നീയിന്നുണ്ടാക്കുന്ന
ഭൂകമ്പത്തിൻ്റെ
വിറയാർന്ന
നിലയ്ക്കാത്ത
ചലനങ്ങൾ ...
കുഞ്ഞേ
നിൻ്റെ
രക്തം പുരണ്ട
കൈകളാൽ
എൻ്റെ നെറ്റിയിലൊരു
തിലകം ചാർത്തി
കൺപീലികളിൽ
തഴുകിയമർത്തിയുറക്കുക ...
Comments
Post a Comment