അർബുദം


മാവിലൊരിത്തിൾകണ്ണിയായ് നീ

പരാന്നഭോജിയായ് 

ചുറ്റിപ്പർന്നും കറയൂറ്റിയും

നീ വാണു നീണാൾ....


കോശങ്ങളായ് നീ വളർന്ന-

ർബുദമായ് കാർന്നുതിന്നു 

ക്ഷണികമെങ്കിലും 

കരുത്താർന്നതാം

മനുജജന്മത്തെ ..


പതുക്കനെയെത്തിക്കീഴടക്കി

മനസ്സിലൊളിച്ചുകടത്തി

കുടിയിരുത്തി വിഷചിന്തകൾ 

മതാന്ധതേ ,നീയിത്തിൾക്കണ്ണിയ

ല്ലർബുദമല്ല പടർന്നു പടർന്നു

മനുഷ്യകുലം മുടിക്കും

അസുരവിത്തുതാൻ ....


************

Comments

Popular posts from this blog

ഈ എം എസ്

മാറിമറിഞ്ഞ്

കടൽ പറയുന്നത്