വിഷുപക്ഷി (2019)
കള്ളയുറക്കത്തിൽ
കണ്ണിമ തുറക്കാത്ത
മയക്കത്തിൽ
ദൂരെയൊരു
പടക്കപ്പൊട്ട് കേൾക്കുന്നു .
പ്രതിധ്വനിയെന്നോണം
തുടർ പൊട്ടലുകൾ .
അകായിലൊരു തിരി വെട്ടം
അമ്മയുണർന്നു .
പടിഞാറ്റയിൽ
നിറദീപങ്ങൾ തെളിഞ്ഞു .
ഇരുതേങ്ങയിൽ
കൂർമ്പൻ ദീപം
ഫലമൂലങ്ങൾ ..
പൂമുഖവാതിൽ കറകറ ശബ്ദം ..
"നോക്കൂ "
അമ്മയുടെ കൈ പിടിച്ചു പോവുന്ന
അച്ഛൻ .
അപ്പോഴിരുളും
മേടക്കുളിരും
തനിച്ചാവലും ...
എവിടെയോ ഒരു പനയോലപടക്ക പൊട്ടൽ ..
അമ്മേ ...
ഞാൻ കൺ തുറന്നിട്ടില്ല .
ഒന്നെന്നെ കണി കാണിക്കുമോ ??
Comments
Post a Comment