കഴിഞ്ഞെങ്കിൽ
അപരന്റെ സങ്കടങ്ങളിലെ
ദീർഘനിശ്വാസമാവണം .
ഗദ്ഗദങ്ങളിലെ,
കണ്ണീരൊഴുക്കിലെ,
സാന്ത്വനമാവണം.
പറഞ്ഞു തീരാത്ത വാക്കുകളുടെ
തുടർച്ചയാവണം .
ജീവിത സമസ്യകളുടെ
സാരള്യമാവണം .
പടി കടന്നു പോയ
സ്നേഹാന്ധതയുടെ
തുറന്ന കണ്ണാവണം .
പിണങ്ങിപ്പിരിഞ്ഞയിടങ്ങളിലെ
സംഗമധന്യതയാവണം .
എല്ലാ നഷ്ട സൌഭാഗ്യങ്ങളുടെയും
പുനർജന്മമാവണം.
ഞാനെന്നിലേക്ക്
തിരിഞ്ഞിരിക്കുമ്പോൾ
ഇതെല്ലാം
സാധ്യമാവുകയും വേണം ...
Comments
Post a Comment