ഭയം
ഭയം ചിലപ്പോഴൊരായുധമാണ് .
മറ്റു ചിലപ്പോൾ
ഒരു പുതപ്പിനുള്ളിൽ
ചുരുളുന്ന നിസ്സഹായതയാണ് .
ചിന്തകളുദിക്കാത്ത
ശിരസ്സുകൾക്കത്
വെറും വിറയൽ മാത്രമാണ് .
നിലനിൽപ്പിനെയും കവിഞ്ഞ്
ജീവാപായം ഉറപ്പിക്കുമ്പോൾ
സത്യത്തിന്റെ
ഒരു നീരുറവയെങ്കിലും
നമ്മൾ സൃഷ്ടിക്കണം .
കുഞ്ഞൊഴുക്കായി തുടങ്ങി
ഇടതടവില്ലാതൊഴുകണം ..
ഭയപ്പാടൊഴിഞ്ഞ മനസ്സോടെ !
Comments
Post a Comment