പനമരങ്ങൾ
ഒരു നൂറ്റാണ്ട് കഴിഞ്ഞ
പനയോല ഗ്രന്ഥക്കെട്ട്.
മോന്തായത്തിലെ
പനയോലക്കീറിൽ നിന്ന് വീണ
മഴത്തുള്ളികളേറ്റ് ചരിത്രം നനഞ്ഞു .
ജീവിതം ഒലിച്ചിറങ്ങി
പനയോലസാഹിത്യവും
ചരിത്രവും കുതിർന്നു
കുട നിവർത്തി നിന്ന
പനയെന്ന ജന്മത്തെയോർത്തു .
വർത്തമാനവും
ഭൂതവും പേറുന്ന
എഴുതപ്പെട്ടതും
എഴുതുന്നതുമായ
ചരിത്രങ്ങളെയുമോർത്തു .
പനയോലക്കീറും
ഗ്രന്ഥക്കെട്ടും
ഈറനിൽ പുതഞ്ഞു .
പുറത്ത്
പാലക്കാടൻക്കാറ്റിൽ
ആടിയുലഞ്ഞ്
പനമരങ്ങൾ ...
Comments
Post a Comment