കൊറോണക്കാലത്ത് ..

 കോഴിക്കോട് പോയി മിഠായിത്തെരുവിലൂടെ

അലയണം .

ബഷീർക്കാൻ്റെ ഓട്ടൊ പിടിച്ച്

ബീച്ചീ പോണം .

ബീച്ച് ഹോട്ടലിലെ

ബാറിൽ നിന്ന്

രണ്ടെണ്ണമടിക്കണം

വൈകീട്ടസ്തമയം കാണണം

ചില്ലു ഭരണിയിലെ

ഉപ്പു നെല്ലിക്കയും

മുളക് പൊടി തേച്ച

പൈനാപ്പിളും തിന്നണം .

തിരക്കുപിടിച്ച സ്റ്റാൻ്റിൽ നിന്ന്

KSRTC ക്ക്

ബാലുശ്ശേരിക്ക് തിരികെ പോണം ..

Comments