അവനാരോ ।
അടരുവാൻ വയ്യെനിക്കെന്ന്
താന്തരായെഴുതി നിറക്കുന്നതാരോ !
പടരുവാൻ നിറയുവാൻ
കതിരിടുവാൻ ,പൂവായി
പൂക്കാലമായി കൊഴിയുന്നതാരോ !
നിലവിളിയായി കൂടെ നിൽക്കുവാൻ
നിലാവായുമ്മ വെക്കുവാൻ
നിലയില്ലാ നേരത്ത് വൈക്കോൽ-
ത്തുരുമ്പിൻ്റെ കരുതലായെങ്കിലും
ഓർത്തു നിൽക്കുന്നവനാരോ !'
Comments
Post a Comment