മാവുകൾ പൂത്തു
ധനുമാസമെത്തിയാദ്യ
മഞ്ഞിറക്കം വന്നുവല്ലോ!
മാമ്പൂക്കളിനി കൊഴിയുമോ
അമ്മതൻ വേവലാതി .
തീയിടണം ചുവട്ടിൽ
പുകയേൽക്കണമെത്രത്തോളം ..
അമ്മതൻ മൃദുസ്വനം
പുലരിയിലെ മഞ്ഞിൻ
തഴുകൽ പോലോർമ്മയിൽ !!
തൊടിയിലാകെ നോക്കി
എവിടെ മാവുകൾ !!
വെട്ടിമാറ്റിയെല്ലാമിനി
എവിടെ പൂക്കാൻ !
വെട്ടിമാറ്റിയെല്ലാം
തരിശാക്കി നിലങ്ങളെല്ലാം ..
വെട്ടിയൊന്നമ്മയ്ക്ക് വേണ്ടി
എരിഞ്ഞമരാൻ !
ഒന്നച്ഛനും പിന്നീടൊരിക്കൽ .
കൂറ്റനാമൊന്ന് ഭയമേകി നിന്നു
പുരപ്പുറം ചാഞ്ഞെങ്കിലോ !!
വെട്ടിയതും,നിർഭയനായി ഞാൻ..
തടിയൊത്ത നാട്ടുമാവ്
കൊതിയോടെ ഭാസ്കരേട്ടൻ
തരാമൻപതിനായിരം
പിടിയഡ്വാൻസായിരം
വീണു ഞാനതിൽ
പ്രാരാബ്ധക്കാരൻ ...
നടവഴി നിരങ്ങി വീണു
നാട്ടുമാവും ലോറിയേറിപ്പോയി ..
ഇനിയെന്തിൽ പൂക്കാൻ !!
മാവെങ്ങിനെയിരിക്കുമപ്പൂപ്പാ
കുഞ്ഞിൻ സ്വനം ..
ചൂണ്ടിക്കാണിക്കാനാവില്ലല്ലോ
മാവില്ലല്ലോയൊരിടത്തും .
വരച്ചു ഞാൻ കടലാസിൽ
മാവിങ്ങനെ മോനെ .. ഇങ്ങനെ .
ചുണ്ടൊന്നു വിങ്ങിയൊരു
നീറ്റൽ , അറിഞ്ഞു ഞാൻ
ചുന കൊണ്ട് മുറിഞ്ഞ നീറ്റൽ ....
Comments
Post a Comment