കടവിലേകൻ
കടവുകളൊഴിഞ്ഞിരിക്കുന്നു .
അവസാന ആരവുമായി
ദൂരെ പൊട്ടു പോലെയൊരു യാനം ...
കൽപ്പടവുകളിൽ
ചൂടൊഴിഞ്ഞിട്ടില്ല
കൈകോർത്ത്
ചേർന്നിരുന്നതിൻ്റെ
തരിപ്പിനാൽ
കല്ലിനും വിറയലോ !
ഇവനേ ....
നീയിരുന്നയിടത്തിൻ്റെ
ഒരടയാളം
ബാക്കി വെച്ചാണോ
നീയാരവങ്ങളിൽ നിന്ന്
മടങ്ങിയത് ?
സൗഹൃദത്തിൻ്റെ
പൂരക്കളി
നടന്നതിവിടെയായിരുന്നു ...
ഞാനപ്പോൾ
നീലനിലാവിൽ
തെങ്ങിൻ നിഴൽപ്പാടുകളിൽ
ഒരു യക്ഷനായി
അലയുകയായിരുന്നു ..
പ്രിയനേ
ഇവനേ
നമ്മുടെ
സൗഖ്യ നിമിഷങ്ങളെക്കുറിച്ച്
നിൻ്റെ കൂട്ടങ്ങളോട്
പറഞ്ഞുവോ ???
Comments
Post a Comment